2011, നവംബർ 1, ചൊവ്വാഴ്ച

ന്യുമോണിയ ( Pneumonia)...കൂടുതല്‍ വിവരങ്ങള്‍ തേടി..പാവം പ്രവാസി..!!








നമ്മളില്‍ പലര്‍ക്കും സത്യത്തില്‍ കൂടുതല്‍ അറിയില്ലാത്തതും എന്നാല്‍ വളരെയധികം ഗൌരവമായ്‌ കാണേണ്ടതുമായ ഒരു രോഗത്തെ കുറിച്ചാണ്‌ പാവം പ്രവാസി ഇന്ന് പറയാന്‍ പോകുന്നത്‌..അശ്രദ്ധ കൊണ്ട്‌ മരണം വരെ സംഭവിക്കാം എന്ന അവസ്ഥയിലേക്കുള്ള ഈ മാരകമായ അതേ..അങ്ങിനെ തന്നെ ഞാന്‍ പറയട്ടെ..മാരകമായ ഈ രോഗത്തെ കുറിച്ച്‌ പ്രിയപ്പെട്ടവര്‍ വായിക്കണം..മരണം നമ്മുടെ കയ്പ്പിടിയില്‍ ഒതുങ്ങുന്ന ഒന്നല്ല..പക്ഷേ..സൂക്ഷിക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...
എന്ന പഴയ തത്വം  പ്രവാസിക്കൊപ്പോം നിങ്ങളും മനസ്സ്‌സിലാക്കണം എന്ന ആഗ്രഹം ഉണ്ട്‌ ..അയ്യൊ. ഇനിയും പറഞ്ഞില്ല...എന്താണ് ആ രോഗം എന്ന് അല്ലേ...?ആ രോഗത്തിന്റെ പേരാണ്.''.ന്യുമോണിയ''..കേള്‍ക്കുമ്പോള്‍...മാരകം എന്നു തോന്നുന്നില്ല..അല്ലേ..? എന്നാള്‍ അശ്രദ്ധ ഇതു മാരകമാക്കും..അതിനാല്‍ ദയവ്‌ ചെയ്ത്‌ എല്ലാവരും വായിക്കണം..നിങ്ങള്‍ ലൈക്കണ്ട. കമന്റുകയും വേണ്ട..സാരമില്ല..പക്ഷേ..വായിക്കണം..അപേക്ഷയാണ്‌...!!!

'' ശ്വസനേന്ദ്രിയത്തിലെ വായുഅറകളിൽ രോഗാണുക്കൾ പെരുകിശ്വസനേന്ദ്രീയ മൃദൂതകത്തിൽ വീക്കവും പഴുപ്പും ഉണ്ടാക്കുന്നഅവസ്ഥയാണു ന്യുമോണിയ.ലോകത്താകമാനം കുട്ടികളുടെ മരണകാരണമാകുന്ന രോഗങ്ങളിൽഒന്നാംസ്ഥാനമാണുന്യുമോണിയയ്ക്ക്ബാക്റ്റീരിയ, വൈറസുകൾ,പൂപ്പലുകൾഎന്നിങ്ങനെപലതരംഅണുക്കളാണ്പ്രാഥമികമായും ന്യുമോണിയയുണ്ടാക്കുന്നതെങ്കിലും അണുബാധയിലേക്ക് നയിക്കുന്ന ദ്വിതീയഘടകങ്ങളെയും രോഗകാരണമായിത്തന്നെ കണക്കാക്കാറുണ്ട്. ബാധിക്കുന്ന അണുക്കളുടെ അടിസ്ഥാനത്തിലുംനിദാനശാസ്ത്രാടിസ്ഥാനത്തിലും രോഗബാധിതമാകുന്ന ശ്വാസകോശത്തിന്റെ വിവിധഭാഗങ്ങളുടെ ശരീരഘടനാശാസ്ത്രപരമായും ന്യുമോണിയയെ വർഗ്ഗീകരിച്ചിരിക്കുന്നു.ചുമ, കഫക്കെട്ട്, നെഞ്ചിൽപഴുപ്പ്, പനി, ശ്വാസമ്മുട്ടൽ, നെഞ്ചു വേദന എന്നിവയാണു ന്യുമോണിയയുടെ മുഖ്യ ലക്ഷണങ്ങൾ. ശ്വാസകോശത്തിലെ പഴുപ്പുബാധയുടെ സ്ഥാനമനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. അണുബാധയെ നിയന്ത്രിക്കാൻ സഹായിക്കുന്ന ആന്റിബയോട്ടിക്കുകളാണു (പ്രതിജൈവികം) മുഖ്യമായും ന്യുമോണിയ ചികിത്സിക്കാനുപയോഗിക്കുന്നത്. ഇതിനൊപ്പം ശ്വാസകോശത്തിലെ നീർക്കെട്ടോ ശ്വസനീ സങ്കോചങ്ങളോ കഫമോ കുറയ്ക്കാനുള്ള മരുന്നുകളും ഉപയോഗിക്കപ്പെടുന്നു. 

ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗം ന്യുമോണിയാ രോഗികളിലെ രോഗഗതിയെ വളരെയധികം സ്വാധീനിക്കുകയും ന്യുമോണിയാ ബാധയെത്തുടർന്നുള്ള മരണനിരക്കിനെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും വ്യാപകമായി ന്യുമോണിയയ്ക്ക് കാരണമാകുന്ന ബാക്റ്റീരിയങ്ങളായ ന്യൂമോക്കോക്കസ്, ഹീമോഫിലസ് ഇൻഫ്ലുവെൻസ എന്നിവയ്ക്കെതിരേ ഫലപ്രദമായ പ്രതിരോധകുത്തിവയ്പുകൾ ഇപ്പോൾ ലഭ്യമാണ്. വില്ലൻചുമ, മണ്ണൻ തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകൾക്ക് എതിരേയും പ്രതിരോധകുത്തിവയ്പ്പുകൾ നൽകുന്നത് ന്യുമോണിയയെ നിയന്ത്രിക്കാൻ സഹായിച്ചിട്ടുണ്ട്.അതേസമയം പലതരം പശ്ചാത്തല ശ്വാസകോശരോഗങ്ങൾ ഉള്ളവരിലും ആവർത്തിച്ച് ആന്റിബയോട്ടിക്കുകൾ എടുക്കേണ്ടിവരുന്നവരിലും ആശുപത്രികളുമായി ബന്ധപ്പെട്ടുമൊക്കെ മരുന്നുകൾക്കെതിരേ പ്രതിരോധമാർജ്ജിച്ച രോഗാണുക്കൾ സമൂഹത്തിൽ പരക്കുകയും ന്യുമോണിയ ഉണ്ടാക്കുകയും ചെയ്യുന്നത് ഈ രംഗത്തെ പ്രധാന ആശങ്കകളിലൊന്നാണ്.

രോഗാണുബാധയിലേക്ക് നയിക്കാവുന്ന കാരണങ്ങൾ

സാധാരണനിലയ്ക്ക് ശരീരത്തിലെ വിവിധ പ്രതിരോധ സങ്കേതങ്ങൾ ചേർന്ന് ശ്വാസകോശത്തെ അണുവിമുക്തമായി നിലനിർത്തുകയാണു ചെയ്യാറ്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ശ്വാസകോശത്തിനുള്ളിൽ രോഗാണുക്കൾ എത്താം. വായിലും തൊണ്ടയിലുമായി ജീവിക്കുന്ന അണുജീവികൾ ഉമിനീരടക്കമുള്ള വായിലെ സ്രവങ്ങൾ വഴി ശ്വാസകോശത്തിലേക്ക് ചെല്ലുകയാണു ഇതിൽ ഏറ്റവും പ്രധാനരീതി. ഉറക്കത്തിൽ ശ്വാസകോശകവാടത്തെ സംരക്ഷിക്കുന്ന ഘടകങ്ങൾ മന്ദാവസ്ഥയിലായിരിക്കുമ്പോഴാണു അണുക്കളെ വഹിക്കുന്ന സ്രവങ്ങൾ ശ്വാസനാളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതകൂടുതൽ. വൃദ്ധരിലും കുട്ടികളിലും ശ്വാസനാളകവാടത്തെ സംരക്ഷിക്കുന്ന പ്രതിവർത്തനക്രിയകൾ (reflex action) ശരിക്ക് പ്രവർത്തിക്കാത്തതും ഇതിലേക്ക് നയിക്കാറുണ്ട്. മദ്യപാനം മൂലമോഅനസ്തീസിയ മൂലമോ മസ്തിഷ്കത്തെ മന്ദീഭവിപ്പിക്കുന്ന മറ്റു കാരണങ്ങൾ മൂലമോ (ഉദാ: മസ്തിഷ്കാഘാതം, തലച്ചോറിലെ രക്തസ്രാവം) ഈ പ്രതിവർത്തനക്രിയകൾ പ്രവർത്തിക്കാതാവാം. ഈ അവസ്ഥകളിലും വായിലും മൂക്കിലുമുള്ള സ്രവങ്ങൾ, ഭക്ഷണം തുടങ്ങിയവ ശ്വാസകോശത്തിനുള്ളിൽ ചെന്നുപെടാം . ഇതിനോളം തന്നെ പ്രധാനമാണു രോഗാണുക്കളെ ജലകണികകളുടെ രൂപത്തിൽ ഉച്ഛ്വാസവായുവിനൊപ്പം അകത്തേയ്ക്കെടുക്കുന്നതിലൂടെ ശ്വാസകോശത്തിൽ അവ അണുബാധയുണ്ടാക്കുന്നത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗാണുസംക്രമണം നടക്കുന്ന രീതികളിൽ മുഖ്യമാണ് തുമ്മലിലും നിശ്വാസവായുവിലും ഉള്ള ജലകണികകളിലൂടെയുള്ളത്. ഇൻഫ്ലുവെൻസ പോലുള്ള വൈറസുകൾ അണുബാധയുണ്ടാക്കുന്ന പ്രധാനരീതിയും ഇതാണ്. മറ്റു രോഗങ്ങളുടെ ഭാഗമായി രക്തത്തിൽ അണുബാധയുള്ള ആളുകളിൽ അപൂർവ്വമായി അണുക്കൾ വായു അറകളിലും ശ്വാസകോശത്തിലെ മറ്റ് ഭാഗങ്ങളിലും രക്തം വഴി ചെന്നെത്താറുണ്ട്. ഹൃദയവാൽവുകൾ കേന്ദ്രീകരിച്ചുണ്ടാകുന്ന അണുബാധകളിലെ അണുക്കൾ, വിശേഷിച്ച് ബാക്റ്റീരിയങ്ങൾ പൾമണറിധമനിയിലെ രക്തം വഴി ശ്വാസകോശത്തിലെത്താറുണ്ട്. സിരകളിലുണ്ടാകുന്ന അണുബാധകൾ (ഉദാ: കുത്തിവയ്പ്പെടുക്കുന്ന സിരകളിൽ) മഹാസിരയിലേക്ക് രക്തത്തോടൊപ്പം സഞ്ചരിച്ച് ഹൃദയംവഴി ശ്വസനേന്ദ്രീയത്തിൽ എത്തുന്നതു മറ്റൊരു സാധ്യതയാണ്. ശ്വാസകോശാവരണമായ പാർശ്വകത്തിലോ  ഹൃദയവും അനുബന്ധ രക്തക്കുഴലുകളും അന്നനാളവുമൊക്കെ സ്ഥിതിചെയ്യുന്ന നെഞ്ചിൻകൂടിന്റെ മധ്യാവകാശത്തിലോ ഉണ്ടാവുന്ന അണുബാധകൾ ശ്വാസകോശത്തിലേക്ക് സംക്രമിക്കുന്നതും അപൂർവ്വമെങ്കിലും സംഭാവ്യമാണ്.

ശ്വാസകോശ അറകളിലെത്തുന്ന അണുക്കളെ സാധാരണ നിലയ്ക്ക് വായുകോശങ്ങൾക്കിടയിൽ “റോന്തുചുറ്റുന്ന”ബൃഹദ്ഭക്ഷക കോശങ്ങൾ വിഴുങ്ങുകയും ഉള്ളിലിട്ട് അവയെ നശിപ്പിക്കുകയും ആ പരിസരത്തുനിന്ന് ശ്ലേഷ്മത്തോടൊപ്പം അവയെ മാറ്റുകയും ചെയ്യുന്നു. അണുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ചില മാംസ്യങ്ങളാണ് ഈ ഭക്ഷകക്രിയയെ സഹായിക്കുന്നത്. കൈകാര്യം ചെയ്യാനാവാത്തവിധം വീര്യമാർന്നതോ എണ്ണത്തിൽ കൂടുതലുള്ളതോ ആയ അണുക്കളെ നശിപ്പിക്കാനായി ചില രാസാനുചലക ഘടകങ്ങളെയും ഭക്ഷകങ്ങൾ ഉത്സർജ്ജിക്കാറുണ്ട്. കോശജ്വലനത്തിലേക്ക് നയിക്കുന്ന ഈ ഘടകങ്ങൾ പനിക്ക് കാരണമാകുന്നു. ഉത്സർജ്ജിത സൈറ്റോക്കൈനുകൾ ന്യൂട്രോഫിൽ കോശങ്ങളെ പരിസരത്തേയ്ക്ക് ക്ഷണിക്കുന്നതിലൂടെ പഴുപ്പ് ഉണ്ടാകുന്നു. ബൃഹദ്ഭക്ഷകങ്ങളും ന്യൂട്രോഫിലുകളും ഉണ്ടാക്കുന്ന ദ്വിതീയപ്രവർത്തനങ്ങൾ മൂലം വായുകോശ ലോമികകൾ വികസിച്ച് വായുകോശത്തിൽ നീർക്കെട്ടിനു കാരണമാകുകയും ചലം  പുറത്തേയ്ക്കൂറി വരുകയും ചെയ്യുന്നു. പൊതുവേ പ്രതിരോധപ്രക്രിയകളുടെ ആർജിത കഴിവിന്റെ ഭാഗമായി ഇത് സ്വയം നിയന്ത്രിക്കപ്പെടുന്നുവെങ്കിലും നീർക്കെട്ട് അനിയന്ത്രിതമായി തുടർന്നാൽ തീവ്ര ശ്വസനനിരോധ സിൻഡ്രോമിനുകാരണവുമാകാം.
വായുകോശങ്ങളിൽ നേരിയതോതിലുള്ള ലോമികാവീക്കവും സിറവും ശ്ലേഷ്മവും ചേർന്ന നിസ്രാവവും കാണപ്പെടുന്ന ന്യുമോണിയയുടെ ഒന്നാംഘട്ടം വളരെ ഹ്രസ്വമാണ്. ലോമികാവീക്കത്തെത്തുടർന്ന് മൂലം രക്തക്കുഴൽഭിത്തികളിലെ വിടവുകളിലൂടെ അരുണരക്താണുക്കൾ വായുകോശങ്ങളിലേക്ക് ഒഴുകാം. ഇത് വായു അറകളിലെ കഫത്തിൽ രക്തമായി കെട്ടിനിൽക്കുകയോ ചുമയോടൊപ്പം രക്തമായി പുറത്തുവരികയോ ചെയ്യാം. വായുകോശങ്ങളിൽ ശ്ലേഷ്മവും സിറവും അരുണരക്താണുക്കളും ചേർന്ന നിസ്രാവം ശ്വസനപാളികളിൽ ഘനീഭവിക്കുന്ന ഈ ഘട്ടത്തെ അരുണ ഹെപ്പറ്റൈസേഷൻ ഘട്ടം എന്നുവിളിക്കുന്നു. വായുകോശങ്ങളിലെ ലോമികാവീക്കം ആ ഭാഗങ്ങളിലെ ഓക്സിജൻ ലഭ്യത കുറയ്ക്കുന്നു. വ്യാപകമായ ശ്വാസകോശവീക്കം ശരീരത്തെ മുഴുവൻ ബാധിക്കുന്ന ഓക്സിജൻ ദൌർലഭ്യമായി തലച്ചോറിൽ ചില മാറ്റങ്ങൾ വരുത്താം. തുടർന്ന് മസ്തിഷ്കസിഗ്നലുകൾ ശ്വാസോച്ഛ്വാസത്തെ വേഗതയാർന്നതാക്കുന്നു. ഇതിനോടൊപ്പം അണുബാധമൂലമുള്ള ശ്വാസനളികാപേശികളുടെ സങ്കോചം കൂടിയുണ്ടെങ്കിൽ രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടാം...കൂടുതല്‍  ദീര്‍ഘിപ്പിക്കുന്നില്ല..

കഴിയുന്നത്ര മെഡിക്കല്‍ ഭാഷ ഒഴിവാക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്..എന്നാലും..
വിക്കിപീഡിയയുടെ സഹായത്താല്‍ തയാറാക്കിയ ഈ കുറിപ്പ്. മനസ്സിലാക്കാതതെവന്നാല്‍ സദയം ക്ഷമിക്കുമല്ലോ..എന്നാലും വായിക്കണം..നമ്മള്‍ ബോധവാന്മാര്‍ ആകണം  '' ന്യുമോണിയ ''
എന്ന ഈ മാരകരോഗത്തെ കുറിച്ച്‌..അത്രയേ ഈ കുറിപ്പ് കൊണ്ട് നിങ്ങളുടെ ഈപാവംപ്രവാസിഉദ്ദേശിച്ചിട്ടുള്ളൂ..അസുഖംവന്ന്ചികില്‍സിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ അതുവരാതെ സൂക്ഷിക്കുന്നത്‌...എല്ലാ കൂട്ടുകാര്‍ക്കും ആരോഗ്യം നേര്‍ന്നു കൊണ്ട്‌ നിങ്ങളുടെ ഈ പാവം പാവം പ്രവാസി നിര്‍ത്തുന്നു...വായിക്കണം എന്ന് സ്നേഹത്തിന്റെ ഭാഷയില്‍ വീണ്ടും
അഭ്യര്‍ഥതിച്ചുകൊണ്ട്‌...!!